രണ്ടായിരത്തി​െൻറ കള്ളനോട്ട്​ ഉപ​േയാഗിച്ച സ്​ത്രീയെക്കുറിച്ച്​ അന്വേഷണം

ആലക്കോട്: കള്ളനോട്ട് നൽകി വ്യാപാരസ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങി മുങ്ങിയ സ്ത്രീയുടെ രേഖാചിത്രം ആലക്കോട് പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ജൂൺ രണ്ടിന് വൈകീട്ടായിരുന്നു സംഭവം. ആലക്കോട് ടൗണിലെ ഒരു കടയിൽനിന്ന് 500 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ വാങ്ങിയ സ്ത്രീ 2000 രൂപ നൽകി. കടയുടമ ബാക്കി തുക നൽകുകയും ചെയ്തു. കടയിൽ നല്ല തിരക്കായിരുന്നതുകൊണ്ട് നോട്ട് കാര്യമായി ശ്രദ്ധിച്ചില്ല. കടയടക്കുന്നതിനുമുമ്പ് കണക്കുകൾ നോട്ടിയപ്പോൾ രണ്ടായിരത്തി​െൻറ നോട്ട് വ്യാജനാണെന്ന് മനസ്സിലായി. ഉടൻ േനാട്ട് ആലക്കോട് പൊലീസിൽ ഏൽപിച്ചു. നോട്ടിൽ സെക്യൂരിറ്റി ത്രഡ് ഇല്ലായിരുന്നു. ഏറെനാൾ അേന്വഷണം നടത്തിയ പൊലീസിന് സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് രേഖാചിത്രം തയാറാക്കി പുറത്തുവിട്ടത്. ഇൗ സ്ത്രീയെക്കുറിച്ച് അറിയാവുന്നവർ താഴെപറയുന്ന നമ്പറിൽ ബന്ധപ്പെടെമന്ന് ആലക്കോട് പൊലീസ് അറിയിച്ചു. ഫോൺ: ആലക്കോട് പൊലീസ് സ്റ്റേഷൻ-04602255252, ആലക്കോട് എസ്.െഎ-9497980840.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.