ചെറുവത്തൂരിൽ കൊതുകുനശീകരണ പ്രവർത്തനത്തിന് തുടക്കമായി

ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെറുവത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ നേതൃത്വത്തിലാണ് കൊതുകുനശീകരണം നടത്തുന്നത്‌. ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൂത്താടികളെ നശിപ്പിക്കുന്ന ജൈവകീടനാശിനി തളിച്ചും പ്ലാസ്റ്റിക് മറ്റുമാലിന്യങ്ങൾ എന്നിവ ശേഖരിച്ചുമാണ് കൊതുകുനശീകരണം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ജൈവകീടനാശിനി തളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ. ഡി.ജി. രമേശ് അധ്യക്ഷത വഹിച്ചു. പരിപാടിക്ക് പഞ്ചായത്തംഗങ്ങൾ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.