ഒാവുചാലാണ്​, ഒന്നു കാണണം

കണ്ണൂർ സിറ്റി: നാട്ടിലാകെ പനിപ്പേടി പടരുന്നതിനിടെ ജില്ലയിലെ കോർപറേഷൻ പരിധിയിൽപെട്ട സിറ്റി-ചിറക്കൽകുളം റോഡരികിലെ ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നു. ചെറിയ മഴ പെയ്താൽ കാൽനടയടക്കം ദുസ്സഹമാവുകയാണ്. നിരവധി വീടുകളിലേക്ക് പോകേണ്ട പ്രധാന വഴിയിലും സ്ലാബുകൾക്ക് ഇരുവശങ്ങളിലും മാസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വെള്ളം മലിനമായി. മഴ ശക്തിപ്പെടുേമ്പാൾ ചില വീടുകളിലേക്ക് ഇൗ മലിനജലം കയറുന്നതും പതിവാണ്. ഓടകളിലെ മാലിന്യം യഥാസമയം നീക്കാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാനിടയാക്കിയത്. സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലായതിനാൽ കാൽനടക്കാർ റോഡിൽ കൂടി നടക്കേണ്ട അവസ്‌ഥയാണ്. ചളിയും മാലിന്യവും നീക്കം ചെയ്ത് ഓടകളിലെ വെള്ളക്കെട്ട് ഒഴിവാക്കി പ്രദേശവാസികളുടെ ദുരിതത്തിന് അറുതിവരുത്താൻ കോർപറേഷൻ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.