അപേക്ഷ സ്വീകരിക്കും

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിൽ 2017-18 ജനകീയാസൂത്രണ പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ജൂലൈ 10വരെ പഞ്ചായത്ത് ഒാഫിസിൽ സ്വീകരിക്കും. അപേക്ഷാ ഫോറങ്ങൾ കൃഷിഭവൻ, അംഗൻവാടികൾ, പഞ്ചായത്ത് ഒാഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. ബഷീർ അനുസ്മരണം ചക്കരക്കല്ല്: മുണ്ടേരി ഹയർസെക്കൻഡറി സ്കൂളിൽ ബഷീർ അനുസ്മരണം ഹെഡ്മാസ്റ്റർ പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ബഷീറും കഥാപാത്രങ്ങളും എന്ന മൂകാഭിനയവും കുട്ടികൾ സമാഹരിച്ച ബഷീർ ചിത്രങ്ങളും കഥാപാത്രങ്ങളും ദൃശ്യങ്ങളും ബഷീർ: കഥകളുടെ സുൽത്താൻ എന്ന പ്രദർശനവും നടന്നു. വിദ്യാരംഗം കൺവീനൻ കെ. ഷാജു, കെ.വേണു, കെ.എം. നാരായണൻ, എം. റിനിൽ, എസ്.പി. മധുസൂദനൻ എന്നിവർ നേതൃത്വം നൽകി. അനുസ്മരണ പരിപാടിയിൽ വിദ്യാർഥികളായ ആര്യ നിവേദ്, സുരേഷ്, കീർത്തന, നന്ദന, വൈഷ്ണവ്, അനാമിക, അനുപ്രിയ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.