പയ്യന്നൂരിൽ എ.ടി.എം തകർത്ത് കവർച്ചശ്രമം

പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ ഫെഡറൽ ബാങ്കി​െൻറ എ.ടി.എം തകർത്ത് കവർച്ചശ്രമം. പെരുമ്പ ട്രാഫിക് ജങ്ഷന് സമീപം ദേശീയപാതയോരത്തെ എ.ടി.എം കൗണ്ടറാണ് ചൊവ്വാഴ്ച രാത്രി തകർത്ത് പണം കവരാൻ ശ്രമംനടന്നത്. ഇന്നലെ എ.ടി.എം കൗണ്ടറിൽ പണമെടുക്കാനെത്തിയവരാണ് യന്ത്രത്തി​െൻറ മോണിറ്റർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർത്തനിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ എം.പി. ആസാദി​െൻറ നേതൃത്വത്തിൽ പയ്യന്നൂർ പൊലീസെത്തി പരിശോധന നടത്തി. മോണിറ്ററി​െൻറ ഭാഗം ഉൾപ്പെട്ട യന്ത്രം പൂർണമായും തകർത്തനിലയിലാണ്. യന്ത്രത്തി​െൻറ താഴ്ഭാഗം തകർക്കാനാവാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ല. വൈകുന്നേരത്തോടെ കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. കൗണ്ടറിലെ സി.സി.ടി.വി കാമറ പ്രവർത്തനരഹിതമായതിനാൽ കവർച്ചക്കെത്തിയവരുടെ ചിത്രം ലഭ്യമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവിടെ മുമ്പും കവർച്ചശ്രമം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.