റവന്യൂ ജീവനക്കാർ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

കാസര്‍കോട്: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്‌പെഷൽ വില്ലേജ് ഓഫിസര്‍ സലീഷിന് നീതി നിഷേധിക്കരുതെന്നും കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായ യഥാർഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കെ.ആർ.ഡി.എസ്.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം നരേഷ്‌കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം പി. ദിവാകരൻ, കെ.ആര്‍.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗം എൻ. മണിരാജ്, ജില്ല പ്രസിഡൻറ് സി.വി. നാരായണൻ, സെക്രട്ടറി പവിത്രന്‍ കാവിൻറടുത്ത് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് റിജേഷ്, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.