കലക്ടറേറ്റ് ജീവനക്കാരുടെ ജൈവപച്ചക്കറി കൃഷിക്ക് കൃഷിവകുപ്പിെൻറ പുരസ്​കാരം

കാസർകോട്: വിദ്യാനഗർ കലക്ടറേറ്റ് വളപ്പിലെ 50 സ​െൻറ് ഭൂമിയിൽ പൂർണമായും ജൈവരീതിയിൽ നടത്തിയ പച്ചക്കറികൃഷിക്ക് സംസ്ഥാന കൃഷിവകുപ്പി​െൻറ പുരസ്കാരം. മികച്ച പച്ചക്കറി കൃഷിക്ക് പൊതുസ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരങ്ങളിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് കാസർകോട് കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന് ലഭിച്ചത്. 2016-17 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ചെങ്കള കൃഷിഭവനുമായി സഹകരിച്ച് ജില്ല കലക്ടർ കെ. ജീവൻബാബുവി​െൻറ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. എ.ഡി.എം കെ. അംബുജാക്ഷൻ, ഡെപ്യൂട്ടി കലക്ടർ എൻ. ദേവിദാസ് എന്നിവരുടെ മേൽനോട്ടത്തിൽ ജൈവപച്ചക്കറി കൃഷി കൺവീനർ പി. പ്രഭാകര​െൻറയും റിട്ട. കൃഷി അസി. ഡയറക്ടർ കെ. സത്യനാരായണയുടെയും നേതൃത്വത്തിലാണ് കൃഷി നടത്തിയത്. ചീര, തക്കാളി, പയർ, വെണ്ട, വഴുതിന, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം തുടങ്ങി എല്ലാ പച്ചക്കറി ഇനങ്ങളും കൃഷി ചെയ്തിരുന്നു. ശാസ്ത്രീയ കൃഷിപരിപാലന മാർഗങ്ങളാണ് ജീവനക്കാർ അവലംബിച്ചത്. പൊതു കമ്പോളത്തിലേതിെനക്കാളും കുറഞ്ഞവിലയിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും പച്ചക്കറികൾ ലഭ്യമാക്കി. 80,000 രൂപയുടെ ധനസഹായം കൃഷിവകുപ്പിൽനിന്ന് കിട്ടി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലയിലെ എം.എൽ.എമാരും ജില്ല പഞ്ചായത്ത് പ്രസിഡൻറും പച്ചക്കറിത്തോട്ടം സന്ദർശിക്കുകയും ജീവനക്കാരെ േപ്രാത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഫയലുകൾക്കിടയിൽനിന്ന് കൃഷിയിടത്തിലേക്കിറങ്ങിയ കലക്ടറേറ്റ് ജീവനക്കാർ മികച്ചനേട്ടമാണ് കൈവരിച്ചത്. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ മികച്ച പച്ചക്കറി കൃഷി പൊതുസ്ഥാപനങ്ങൾക്കുള്ള പുരസ്കാരം മന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് കൺവീനർ പി. പ്രഭാകരൻ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.