ജൂണിലെ റേഷൻ ഇന്നുകൂടി ലഭിക്കും

കാസർകോട്: ജില്ലയിലെ റേഷൻ കാർഡുടമകൾക്ക് ജൂണിൽ അനുവദിച്ച അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവ ഇന്ന് വരെ അതത് പൊതുവിതരണ കേന്ദ്രങ്ങൾ വഴി ലഭിക്കുന്നതാണെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. വിവിധ വിഭാഗങ്ങളിൽപെട്ട കാർഡുടമകൾ അവരവർക്ക് അർഹമായ റേഷൻ വിഹിതം നിശ്ചിത അളവിലും തൂക്കത്തിലും ബിൽ സഹിതം വാങ്ങണം. ജില്ലയിലെ റേഷൻ കാർഡുടമകൾക്ക് ജൂൺ മാസത്തിൽ നോൺ പ്രയോറിറ്റി നോൺ സബ്സിഡി (എ.പി.എൽ കാർഡിന് സമാനമായ) കാർഡൊന്നിന് എട്ട് കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഇതിൽ അരി കി. ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ആയിരിക്കും. ജൂൺ മാസം സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റ് പ്രകാരമാണ് ജൂൺ മാസത്തെ റേഷൻ വിതരണം നടത്തുന്നത്. കരട് മുൻഗണന പട്ടികയിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. എ.എ.വൈ വിഭാഗത്തിൽപെട്ട കാർഡുടമകൾക്ക് സൗജന്യമായി 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ലഭിക്കും. നോൺ പ്രയോറിറ്റി (സബ്സിഡി) കാർഡുടമകൾക്ക് ആളൊന്നിന് രണ്ട് കിലോ അരി രണ്ട് രൂപ നിരക്കിൽ ലഭിക്കും. ജില്ലയിലെ വൈദ്യുതീകരിച്ച വീട്ടിലെ മുഴുവൻ റേഷൻ കാർഡിനും അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡിന് നാല് ലിറ്റർ വീതവും മണ്ണെണ്ണ ലിറ്ററിന് 22 രൂപ നിരക്കിൽ ലഭിക്കും. കാർഡുടമകൾ അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ നിശ്ചിത അളവിലും തൂക്കത്തിലും വിലയിലും ബിൽ സഹിതം റേഷൻ കടകളിൽനിന്നും വാങ്ങണം. റേഷൻ വിതരണം സംബന്ധിച്ച ഏത് പരാതിയും താലൂക്ക് സപ്ലൈ ഓഫിസുകളിൽ ബന്ധപ്പെട്ട് പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫിസ് കാസർകോട് (04994-230108), താലൂക്ക് സപ്ലൈ ഓഫിസ് ഹോസ്ദുർഗ് (04672-204044), താലൂക്ക് സപ്ലൈ ഓഫിസ് മഞ്ചേശ്വരം (04998-240089), താലൂക്ക് സപ്ലൈ ഓഫിസ് വെള്ളരിക്കുണ്ട് (04672-242720), ജില്ല സപ്ലൈ ഓഫിസ് കാസർകോട് (04994-255138), ടോൾ ഫ്രീ നമ്പർ 1800-425-1550, 1967.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.