റവന്യൂ മന്ത്രിയും കലക്​ടറും ഇനി പോകേണ്ടത്​ അതിർത്തി വില്ലേജുകളിലേക്ക്​

കാസർകോട്: സാധാരണക്കാരെ വട്ടം കറക്കുന്ന വില്ലേജുകളിൽ നേരിട്ട് ഇറങ്ങി പരിശോധന നടത്തിയ റവന്യൂ മന്ത്രിയും ജില്ല കലക്ടറും ഇനി പോകേണ്ടത് ജില്ലയിലെ അതിർത്തി വില്ലേജുകളിലേക്ക്. ഭരണ സംവിധാനങ്ങളുമായി ബന്ധമില്ലാത്ത അതിസാധാരണക്കാരായ തൊഴിലാളികൾ വസിക്കുന്ന അതിർത്തി വിേല്ലജുകൾ ഇപ്പോഴും കൈക്കൂലിയുടെ കേന്ദ്രങ്ങളാണെന്ന പരാതികൾ പുറത്തുവരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ല കലക്ടർ കെ. ജീവൻബാബുവും തീരമേഖലയിെല വില്ലേജുകളിൽ നേരിട്ട് പരിശോധന നടത്തിയ വാർത്തകൾ മാധ്യമങ്ങളിൽ കണ്ടപ്പോഴാണ് അതിർത്തി വില്ലേജുകളിെല ദുരിതവുമായി ഗ്രാമീണർ രംഗത്തുവരുന്നത്. തങ്ങൾക്കുള്ളതിനെല്ലാം പാരപണിയുന്ന ദുഷ്പ്രഭുക്കന്മാരെ ഭയന്ന് പരാതികൾ പേരുവെളിപ്പെടുത്താതിരിക്കുകയാണ് നാട്ടുകാർ. പെർള, കാട്ടുകുക്കെ, ഷേണി, മുഗു വില്ലേജുകളിൽ വില്ലേജ് ഉദ്യോഗസ്ഥർ ഭൂവുടമകളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. കൈമടക്ക് കൊടുക്കാതെ ഇൗ ഒാഫിസുകളിൽ ഒരു കാര്യവും നടക്കില്ല. ബാങ്ക് ലോൺ ആവശ്യത്തിനും വീട് നിർമിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേണ്ടി വില്ലേജിൽ എത്തുന്നവരെയാണ് ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നത്. കൈക്കൂലി കൊടുത്തില്ലെങ്കിൽ താലൂക്ക് ഒാഫിസിലേക്ക് അയക്കുന്ന ഫയലിൽ പകുതി രേഖകൾ അയക്കും. ഭൂവുടമ താലൂക്കിൽ ചെല്ലുേമ്പാൾ പേപ്പറുകൾ പൂർണമല്ലാത്തതിനാൽ തിരികെ വില്ലേജിൽ വരേണ്ട അവസ്ഥയുണ്ടാകുന്നു. ഇതല്ലെങ്കിൽ ഭൂമിയുടെ രേഖകളിൽ തെറ്റുണ്ടെന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കും. ഇക്കാര്യം തഹസിൽദാറുടെ ശ്രദ്ധയിൽപെടുത്തിയാലും പ്രയോജനമില്ല. ''ഇത് കൂടാതെ ഭൂമിക്ക് തർക്കമുണ്ട്, ഇത് പറഞ്ഞുതീർക്കാം'' എന്ന് പറഞ്ഞ് മധ്യസ്ഥ​െൻറ റോളിൽ കൈക്കൂലിക്ക് വഴിയുണ്ടാക്കുന്നവരുമുണ്ട്. ഭൂമി അളന്ന് തിട്ടപ്പെടുത്തിക്കൊടുക്കലാണ് മറ്റൊരു പണമാർഗം. ഭൂമി അളവിൽ അഡ്ജസ്റ്റ്മ​െൻറ് ചെയ്യുന്നതിന് പണം ആവശ്യപ്പെടുന്നത് കൂടാതെ ബിനാമി പേരിൽ ഭൂമി വാങ്ങുകയും മറിച്ചുവിൽക്കുകയും ചെയ്തുവരുന്നു. ഇൗ ഉദ്യോഗസ്ഥരിൽ പലരും കഴിഞ്ഞ പത്ത്, പതിനഞ്ച് വർഷങ്ങളിൽ ഇത്തരം പ്രവൃത്തികൾക്കായി കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിെല ചില വില്ലേജുകളിൽ മാറിമാറി ജോലി ചെയ്തുവരുന്നു. ശിക്ഷിക്കപ്പെട്ടും കുടിയേറിയും വന്ന ഉദ്യോഗസ്ഥരല്ല നാട്ടുകാർ തന്നെയാണ് വില്ലേജ് ഒാഫിസിൽ ജന്മിമാരായി വാഴുന്നതെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പും വിജിലൻസും അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.