ഈദ് വിരുന്നും വിദ്യാലയ വികസന രേഖ അവലോകനവും

അജാനൂര്‍: അജാനൂര്‍ ജി.എം.എൽ.പി സ്‌കൂളില്‍ ഈദ് വിരുന്നും വിദ്യാലയ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭാവി പ്രവര്‍ത്തനങ്ങളുടെ സമഗ്രരേഖയും അവതരിപ്പിച്ചു. 500ഓളം പേര്‍ പെങ്കടുത്ത ഈദ്വിരുന്നില്‍ അമ്മമാർ കൊണ്ടുവന്ന വിവിധ ഇനം അപ്പങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. നൂറിലധികം കുടുംബങ്ങളില്‍നിന്ന് അപ്പങ്ങളുമായി അമ്മമാരും കുടുംബാംഗങ്ങളും വിദ്യാലയത്തിലെത്തി പരിപാടിയില്‍ സജീവമായി. ഈദ് വിരുന്നി​െൻറ ഭാഗമായി സ്‌കൂള്‍ എസ്.എം.സി സദ്യ തയാറാക്കിയിരുന്നു. പരിപാടിയുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഹമീദ് ചേരക്കാടത്ത് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലേക്ക് അബൂദബി ജി.എം.എൽ.പി െഡവലപ്‌മ​െൻറ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത സ്‌കൂള്‍ വാഹനത്തി​െൻറ താക്കോല്‍ ഭാരവാഹികളായ അബ്ദുറഹ്മാന്‍ മണ്ട്യന്‍, ഹമീദ് കംടിക്കാടത്ത് എന്നിവരില്‍നിന്ന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫിസര്‍ കെ.പി. പ്രകാശ്കുമാര്‍ ഏറ്റുവാങ്ങി. വിദ്യാലയത്തിലേക്ക് ഷാര്‍ജ ജി.എം.എല്‍.പി െഡവലപ്‌മ​െൻറ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത അടുക്കള നവീകരണത്തിനുള്ള ഫണ്ട് എം. ഹമീദ് ഹാജിയില്‍നിന്നും വാര്‍ഷികാഘോഷ സ്വാഗതസംഘം ചെയര്‍മാന്‍ ബെസ്റ്റോ കുഞ്ഞഹമ്മദ് ഏറ്റുവാങ്ങി. പൂര്‍വ വിദ്യാർഥി സംഘടന പ്രസിഡൻറ് സി.എച്ച്. സുലൈമാനില്‍നിന്ന് ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. ശ്രീധരന്‍ സ്‌കൂളിലേക്കുള്ള ഫര്‍ണിച്ചര്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ പദ്ധതിരേഖയുടെ വിനിമയത്തിന് എം. മഹേഷ്‌കുമാര്‍ നേതൃത്വം നല്‍കി. വാര്‍ഡ് മെംബര്‍മാരായ ഷീബ ഉമ്മര്‍, കരീം, പി.വി. സെയ്ദ് ഹാജി, ഹംസ പാലക്കീല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി. വത്സല സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ സി.എച്ച്. ബഷീര്‍ നന്ദിയും പറഞ്ഞു. സ്നേഹ സംഗമം ചെറുവത്തൂർ: ചന്തേര അസ്ഹാബുൽ ഹുദ കൾചറൽ ഫോറം ഈദ് സ്നേഹസംഗമം നടത്തി. ചന്തേര എസ്.ഐ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. എം.ടി.പി. അബ്ദുസ്സത്താർ അധ്യക്ഷത വഹിച്ചു. നിഷാം പട്ടേൽ, വി.പി. രാജീവൻ, എം.എ. മജീദ് ഹാജി, ബാലചന്ദ്രൻ എരവിൽ, എ.പി.പി. കുഞ്ഞഹമ്മദ്, സി.എം. മുഹമ്മദലി, ടി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ശരീഫ് കാരയിൽ സ്വാഗതവും ടി.പി. നൗഫൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.