കാറ്റിൽ വീട് തകർന്നു

നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. നഗരസഭ ഏഴാം വാർഡിലെ പട്ടേന ലക്ഷംവീട് കോളനിയിലെ ചന്ദ്ര​െൻറ ഓടിട്ട വീടാണ് തകർന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രൻ, ഭാര്യ ചെന്നി, മക്കൾ എന്നിവർ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാർഡ് കൗൺസിലർ എ.വി. രാമചന്ദ്രൻ, പേരോൽ വില്ലേജ് ഒാഫിസർ കെ.ഇ. കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജൻ എന്നിവർ തകർന്ന വീട് പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.