മാഹി പോസ്​റ്റ്​ ഒാഫിസ്​ നവീകരിക്കണം

മാഹി: പോസ്റ്റ് ഒാഫിസ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാഹി കൈരളി സാംസ്കാരിക വേദി ഭാരവാഹികൾ വാർത്തസേമ്മളനത്തിൽ ആവശ്യപ്പെട്ടു. പോസ്റ്റ് ഒാഫിസി​െൻറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ഒാഫിസ് പരിസരത്ത് ലഘുഭോജന ശാല ആരംഭിക്കണം. മുതിർന്ന പൗരന്മാർക്ക് ഇരിക്കുന്നതിന് കസേരകൾ സ്ഥാപിക്കണം. പ്രയാസകരമായ രീതിയിൽ സ്ഥാപിച്ച കൗണ്ടറുകൾ നവീകരിക്കണം. ഒാഫിസിന് മുന്നിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമി​െൻറ പ്രതിമ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ടോയ്ലറ്റ് സംവിധാനമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ നബീൽ ഉസ്മാൻ, പള്ള്യൻ പ്രമോദ്, വി.എം. ഇസ്ഹാൻ, മുഹമ്മദ് ഷാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.