പെരിയ (കാസർകോട്): ആറുമാസം മുമ്പ് കാലാവധി നീട്ടിയ ഹയർസെക്കൻഡറി അധ്യാപകതസ്തികകൾ അടക്കമുള്ള പി.എസ്.സി റാങ്ക് പട്ടികകളിൽനിന്ന് നിയമനങ്ങൾ ഒന്നും നടത്തിയില്ല. 2010ൽ നോട്ടിഫിക്കേഷൻ ക്ഷണിച്ച്, 2014ൽ നിലവിൽവന്ന ലിസ്റ്റുകൾ കഴിഞ്ഞ ഡിസംബർ അവസാനം റദ്ദാവേണ്ടതായിരുന്നു. സെക്രേട്ടറിയറ്റിൽ ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ തുടർന്നായിരുന്നു കാലാവധി നീട്ടിനൽകിയത്. ജൂൺ 30ന് ഇൗ പട്ടികകൾ റദ്ദായി. കാലാവധി നീട്ടിയത് ഫലത്തിൽ ഉദ്യോഗാർഥികളെ കബളിപ്പിക്കലായി. റാങ്ക് പട്ടികകൾ റദ്ദാകുന്നതിന് മൂന്നു ദിവസം മുമ്പ് തസ്തികനിർണയം നടത്തി 707 ഹയർ സെക്കൻഡറി അധ്യാപകരെ പി.എസ്.സി നിയമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല. മുന്നൂറിലധികം ഒഴിവുകൾ ലിസ്റ്റ് റദ്ദാകുന്നതിന് മുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഹയർ സെക്കൻഡറി മലയാളം റാങ്ക് ലിസ്റ്റിൽനിന്ന് 129 ജൂനിയർ അധ്യാപകനിയമനം നടന്നപ്പോൾ പുതിയ സർക്കാറിെൻറ കാലത്ത് നടന്നത് ആകെ രണ്ടു നിയമനങ്ങളാണ്. അതും എൻ.ജെ.ഡി ഒഴിവുകൾ. മന്ത്രിസഭ തീരുമാനമനുസരിച്ച് 46 പ്രിൻസിപ്പൽ, 232 സീനിയർ അധ്യാപകർ, 269 ജൂനിയർ അധ്യാപകർ, 47 ലാബ് അസിസ്റ്റൻറ്, 113 പ്രമോഷൻ (ജൂനിയറിൽനിന്ന് സീനിയറിലേക്ക്) എന്നിങ്ങനെ തസ്തിക സൃഷ്ടിക്കേണ്ടതുമാണ്. ഇംഗ്ലീഷിൽ 120 തസ്തികകളും മലയാളത്തിൽ 70ഉം ബോട്ടണി, സുവോളജി എന്നിവയിൽ 30 മുതൽ 40വരെയും ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അറബിക് എന്നിവയിൽ 15ഉം ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മാത്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ 15--20ഉം ഉൾപ്പെടെ ആകെ 878 അധ്യാപകർ നിയമിക്കപ്പെടുമെന്നുള്ള പ്രഖ്യാപനമാണ് പാലിക്കപ്പെടാതെപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.