ഒടുവള്ളിത്തട്ട്​^നടുവിൽ^കുടിയാന്മല റോഡ്​ നിർമാണ പ്രവൃത്തി തുടങ്ങും ^പി.കെ. ശ്രീമതി എം.പി

ഒടുവള്ളിത്തട്ട്-നടുവിൽ-കുടിയാന്മല റോഡ് നിർമാണ പ്രവൃത്തി തുടങ്ങും -പി.കെ. ശ്രീമതി എം.പി കണ്ണൂർ: കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ച കണ്ണൂർ ജില്ലയിലെ ഒടുവള്ളിത്തട്ട്----നടുവിൽ--കുടിയാന്മല റോഡ് (18 കി.മീ.) പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പി.കെ. ശ്രീമതി എം.പി അറിയിച്ചു. നിർമാണപ്രവൃത്തിക്ക് 27.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ടെൻഡർ നടപടികൾ പൂർത്തീകരിക്കാതിരുന്നതിനാൽ കാലതാമസം നേരിട്ടിരുന്നു. ടെൻഡർ ഉറപ്പിക്കുന്നതിനുള്ള നടപടി പൂർത്തീകരിച്ചതായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡ് നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് എം.പി അറിയിച്ചു. വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തി മെക്കാഡം ടാറിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മലയോര മേഖലയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, വൈതൽമല എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരുന്നതിനും പ്രസ്തുത റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.