പയ്യന്നൂർ: പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ--കാസർകോട് ജില്ലകളിൽനിന്ന് ഹജ്ജിന് പോകുന്നവർക്ക് പഠന ക്യാമ്പ് സഘടിപ്പിച്ചു. സമസ്ത മുശാവറ അംഗം യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പുക്കോട്ടൂർ, ചുഴലി മുഹ്യിദ്ദീൻ മൗലവി, സി.ടി. അബ്ദുൽ ഖാദർ ഹാജി എന്നിവർ ക്ലാസെടുത്തു. പെരുമ്പ ലത്വീഫിയ സ്കൂൾ ഓഡിറ്റോറിയത്തിെൻറയും സ്കൂളിലെ പെൺകുട്ടികൾക്കായുള്ള നമസ്കാര ഹാളിെൻറയും ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂർ നിർവഹിച്ചു. റിലീഫ് കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ ഇരുപത്തിനാലാമത്തെ വീടിെൻറ താക്കോൽദാനം പാണക്കാട് റഷീദലി തങ്ങൾ നിർവഹിച്ചു. വൈകീട്ട് നടന്ന കൂട്ടപ്രാർഥനക്ക് റഷീദലി തങ്ങൾ നേതൃത്വം നൽകി. കെ.ടി. സഹദുല്ല സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.