കാസർകോട്: ഭക്ഷ്യ ഭദ്രത നിയമവുമായി ബന്ധപ്പെട്ട് തയാറാക്കിയ മുൻഗണന, മുൻഗണനേതര പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അനർഹർ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട് സൗജന്യം പറ്റുകയും അർഹരായ ആളുകൾക്ക് സൗജന്യം നിഷേധിക്കുകയുമാണ് ചെയ്യുന്നത്. മുൻഗണന പട്ടിക പ്രകാരം റേഷൻ ലഭിക്കുന്നത് പൂർണമായും അർഹതയുള്ളവർക്കാണെന്ന് ഉറപ്പുവരുത്താനും നിലവിലുള്ള പട്ടികയിലെ അപാകതകൾ പരിഹരിക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.