എ​ൻഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നുലക്ഷം വീതം സഹായം

മംഗളൂരു: എൻഡോസള്‍ഫാന്‍ ദുരന്ത മേഖലകളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കിടപ്പിലായവര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം നല്‍കാന്‍ കർണാടക സർക്കാര്‍ തീരുമാനിച്ചു. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളിലെ 3,555 പേര്‍ക്ക് ഈ സാമൂഹിക സുരക്ഷ പദ്ധതിയില്‍ 106.65 കോടി രൂപ ലഭിക്കും. ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളിലെ 3,220 പേരും കിടപ്പിലായ 335 രോഗികളുമാണ് സഹായത്തിന് അര്‍ഹര്‍. അര്‍ബുദ രോഗികള്‍ക്കും വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ലഭ്യമാക്കും. ദേശീയ ആരോഗ്യ മിഷന് കീഴില്‍ എൻഡോസള്‍ഫാന്‍ ദുരന്ത ബാധിത പഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ രണ്ട് വീതം നഴ്സുമാരെയും ഫിസിയോതെറപ്പിസ്റ്റുകളെയും ഇരകളുടെ പരിചരണത്തിന് പ്രത്യേകം നിയമിക്കും. ഇരകളുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി. ഇന്ദിര എജുക്കേഷന്‍ പദ്ധതിയില്‍ സ്കോളർഷിപ്പും നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.