10 കി​ലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്​റ്റില്‍

മംഗളൂരു: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ നരിഗണയിലെ റമീസ് റാസ്(24), നാട്ടക്കലിലെ മുഹമ്മദ് ഹനീഫ് (31), ബെല്‍മയിലെ ഇഖ്ബാല്‍ ഹാരിസ് (24) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്ത സംഘം കഞ്ചാവ് ചെറുപാക്കറ്റുകളാക്കി കാമ്പസുകളില്‍ വില്‍ക്കാനായിരുന്നു പദ്ധതിയിട്ടത്. പാക്കറ്റുകള്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം, 9500 രൂപ, ബൈക്ക് എന്നിവയും കഞ്ചാവിനൊപ്പം പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി കേസ് മംഗളൂരു നോർത്ത് പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.