ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനം തുടങ്ങി

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്തി​െൻറ സഹായത്തോടെ ആറു ലക്ഷം രൂപ െചലവിൽ ചട്ടഞ്ചാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് അനുവദിച്ച ഫുള്ളി ഒാട്ടോമേറ്റഡ് അനലൈസർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ മെഡിക്കൽ ലാബ് പ്രവർത്തനം തുടങ്ങി. കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശകുന്തള കൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. കബീർ, ഷംസുദ്ദീൻ തെക്കിൽ, ഗീത ബാലകൃഷ്‌ണൻ, അജന്ന എ. പവിത്രൻ, എൻ.വി. ബാലൻ, രേണുക ഭാസ്കരൻ, കൃഷ്ണൻ ചട്ടഞ്ചാൽ, അബൂബക്കർ കണ്ടത്തിൽ, ഇ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സി.എം. ഷാസിയ സ്വാഗതവും മെഡിക്കൽ ഓഫിസർ സി.എം. കായിഞ്ഞി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.