മണൽ കടത്ത്: നാലു ലോറികൾ പിടികൂടി

ബദിയടുക്ക: കർണാടകയിൽനിന്ന് അനധികൃതമായി കടത്തിയ നാല് ലോറി മണൽ പിടികൂടി. ബദിയടുക്ക സ്റ്റേഷൻ പരിധിയിലെ ബേള, നെല്ലിക്കട്ട എന്നിവിടങ്ങളിൽനിന്നും ആദൂർ സ്റ്റേഷൻ പരിധിയിലെ ബോവിക്കാനം, മുള്ളേരിയ എന്നിവിടങ്ങളിൽനിന്നുമാണ് പിടികൂടിയത്. ലോറി ഡ്രൈവർമാരായ പൊവ്വലിലെ അബ്ദുറഹ്മാൻ (35), തമിഴ്നാട് കന്യാകുമാരിയിലെ രാജേഷ്കുമാർ (35), കർണാടക ബി.സി റോഡിലെ മുഹമ്മദ് റഫീഖ് (28), പാറശാലയിലെ പ്രവീൺ (36) എന്നിവരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.