പ്ലസ്​ വൺ വിദ്യാര്‍ഥിയെ ആക്രമിച്ചു; നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്​

ആദൂർ: പ്ലസ് വൺ വിദ്യാർഥിയെ മര്‍ദിച്ചതിന് നാല് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ പ്ലസ് വണ്‍ വിദ്യാർഥി ആദൂര്‍ സി.എ നഗറിലെ അബ്ദുല്‍ നഷ്ഫറിനാണ് (16) മര്‍ദനമേറ്റത്. പരിക്കേറ്റ നഷ്ഫര്‍ കാസർകോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളായ പള്ളങ്കോട്ടെ നാലു പേര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് മടങ്ങുേമ്പാൾ അഡൂര്‍ ബസ് വെയ്റ്റിങ് ഷെഡിന് സമീപത്താണ് സീനിയർ വിദ്യാർഥികൾ നഷ്ഫറിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.