പരാതി ഒത്തുതീർപ്പാക്കാനെത്തി തമ്മിലടിച്ചു; അഞ്ചുപേർ അറസ്​റ്റിൽ

കാസർകോട്: ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയുടെ ന്യായസേവാസദനിൽ പരാതി ഒത്തുതീർപ്പാക്കാൻ എത്തിയവര്‍ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ചെര്‍ക്കളയിലെ ടി. ഷാഫി (46), സി. ഗഫൂര്‍ (41), എം. അഹ്മദ് (54), മൊഗ്രാല്‍പുത്തൂര്‍ വലിയവളപ്പിലെ അബ്ദുല്‍ ജലീല്‍ (39), കെ.എ. അബ്ദുല്ല (52) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പരസ്പരമുള്ള കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച വാക്കേറ്റമായി ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.