കോൺക്രീറ്റ്​ റോഡ്​ ഒരുമാസത്തിനകം പൊട്ടിപ്പൊളിഞ്ഞു

മൊഗ്രാൽ: കോൺക്രീറ്റ് റോഡ് നിർമാണം പൂർത്തിയായി ഒരുമാസം തികയുംമുമ്പ് പൊട്ടിപ്പൊളിഞ്ഞു. മൊഗ്രാലിലെ വണ്ണാത്തൻകടവ് ലിങ്ക് റോഡാണ് തകർന്നത്. അശാസ്ത്രീയമായ നിർമാണവും അഴിമതിയുമാണ് ലക്ഷങ്ങൾ ചെലവഴിച്ച റോഡി​െൻറ തകർച്ചക്ക് കാരണമെന്ന് ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂനിറ്റ് സെക്രട്ടറി അർഷാദ് തവക്കൽ ഇതുസംബന്ധിച്ച് വിജിലൻസിനും പൊതുമരാമത്ത് അസി. എൻജിനീയർക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.