ഷോക്കടിക്കും; വഴിയാത്രക്കാർ സൂക്ഷിക്കുക

ഉദുമ: പടിഞ്ഞാർ ജങ്ഷനിൽ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമർ അപകടഭീഷണിയുയർത്തുന്നു. റോഡിലൂടെ നടന്നുപോകുന്നവർ കൈവീശിയാൽ ഷോക്കടിക്കുന്ന അവസ്ഥയാണ്. റോഡിൽനിന്ന് ഒരുമീറ്റർ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറി​െൻറ മുൻഭാഗത്ത് സ്ഥാപിച്ച കമ്പിവേലി കാണാനില്ല. തൊട്ടടുത്ത കടയിൽനിന്ന് കഷ്ടിച്ച് മൂന്നുമീറ്റർ മാത്രമാണ് ട്രാൻസ്ഫോർമറിലേക്കുള്ള അകലം. ഇവിടെ കച്ചവടം നടത്തുന്നവരും ഭീതിയിലാണ്. പടം: transformer udma
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.