ഉദുമ: മാങ്ങാട് ആര്യടുക്കത്ത് കോണ്‍ഗ്രസ്--സി.പി.എം സംഘര്‍ഷത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സി.പി.എം പ്രവര്‍ത്തകെൻറ വീട് ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ടും രാത്രിയുമായാണ് സംഭവം. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്യടുക്കത്തെ നരേഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യടുക്കം സ്‌കൂളിന് സമീപത്തെ സി.പി.എം പ്രവര്‍ത്തകന്‍ ഷാജിയുടെ വീടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. തിങ്കളാഴ്ച വൈകീട്ടാണ് നരേഷിന് മർദനമേറ്റത്. ഇതിനുശേഷം രാത്രിയാണ് ഷാജിയുടെ വീടിനുനേരെ കല്ലേറുണ്ടായത്. ഞായറാഴ്ച രാവിലെ ആര്യടുക്കം കോളനിയിലെ വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് പരസ്പരം ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.