കാലവർഷം: 34.57 ലക്ഷം രൂപയുടെ നാശനഷ്​ടം

കാസർകോട്: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചശേഷം ജില്ലയിലിതുവരെ 1090.7 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20.5 മി.മീ മഴ ലഭിച്ചു. ഇതുവരെ 178 വീടുകൾ തകർന്നു. 46 വീടുകൾ പൂർണമായും 132 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിൽ 34.56 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു. 2.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.