റേഷൻ കാർഡ്​: വിതരണം ചെയ്​തത്​ 35 ശതമാനം കാർഡുകൾ മാത്രം

കണ്ണൂർ: റേഷൻ കാർഡ് വിതരണം തുടങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും ജില്ലയിൽ വിതരണം ചെയ്യാനായത് 35 ശതമാനം കാർഡുകൾ മാത്രം. 35 ദിവസത്തിനുള്ളിൽ മുഴുവൻ കാർഡുകളും വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞപ്പോഴാണ് പകുതി കാർഡുകൾ പോലും വിതരണം ചെയ്യാനാവാത്തത്. ജില്ലയിൽ ആകെയുള്ള 5,65,887 കാർഡുകളിൽ ഇതുവരെ വിതരണം ചെയ്തത് 2,02,987 കാർഡുകളാണ്. 3,62,900 പേർക്കാണ് ഇനിയും കാർഡുകൾ വിതരണം ചെയ്യാനുള്ളത്. വിതരണം വൈകി ആരംഭിച്ച ഇരിട്ടി താലൂക്കിലാണ് കൂടുതൽ വിതരണം നടന്നത്. ആകെയുള്ള കാർഡുകളിൽ 48 ശതമാനം കാർഡുകൾ ഇവിടെ വിതരണം ചെയ്തു. 75,756 കാർഡുകളിൽ 36,493 കാർഡുകളാണ് വിതരണം ചെയ്തത്. കണ്ണൂർ താലൂക്കിലെ 1,68,343 കാർഡുകളിൽ 5,6752 കാർഡുകൾ മാത്രമാണ് വിതരണം ചെയ്തത്. 1,11,591 കാർഡുകളാണ് ഇനി വിതരണം ചെയ്യാനുള്ളത്. തളിപ്പറമ്പ് താലൂക്കിലെ 1,66,901 കാർഡുകളിൽ 53,701 കാർഡുകളും തലശ്ശേരി താലൂക്കിലെ 56,041 കാർഡുകളും വിതരണം ചെയ്തു. കാർഡുകൾ അച്ചടിച്ച് കിട്ടുന്നതിനുള്ള കാലതാമസം കാരണമാണ് വിതരണം വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിൽ മേയ് മാസത്തിൽ കാർഡുകൾ വിതരണം തുടങ്ങിയിരുന്നു. എന്നാൽ, എല്ലാ കേന്ദ്രങ്ങളിലേക്കുമുള്ള കാർഡുകൾ എത്തിയിരുന്നില്ല. തമിഴ്നാട്ടിൽ പ്രിൻറ് ചെയ്താണ് കാർഡുകൾ എത്തിക്കുന്നത്. ഇൗ കാർഡുകൾ ലാമിനേറ്റ് ചെയ്യുന്നതടക്കമുള്ള പ്രവൃത്തികളും സപ്ലൈ വകുപ്പിന് തലവേദനയാണ്. റേഷൻ കാർഡ് പുതുക്കുന്നതിനുള്ള നടപടി ആരംഭിച്ച സമയം മുതലുള്ള പ്രശ്നങ്ങൾ വിതരണം ചെയ്യുേമ്പാഴും തുടരുന്നുണ്ട്. ജനങ്ങളെ ആകെ വലച്ച തെറ്റുതിരുത്തൽ പ്രകിയക്കു ശേഷവും കാർഡുകളിൽ തെറ്റുകൾ വന്നതും മുൻഗണന പട്ടിക മാറിയതുമൊക്കെ ജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. ഇത്തരം പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഇൗ മാസം തുടങ്ങുമെന്നും സപ്ലൈ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.