വരൾച്ച, മഴക്കെടുതി: ജില്ലയിൽ കർഷകർക്ക്​ നൽകാനുള്ളത്​ 90 ലക്ഷം

വൈ. ബഷീർ കണ്ണൂർ: മഴക്കെടുതി രൂക്ഷമാകുേമ്പാഴും ജില്ലയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കാനാകുന്നില്ല. വരൾച്ച, മഴവെള്ളക്കെടുതി എന്നിവയുമായി ബന്ധപ്പെട്ട് 90 ലക്ഷത്തോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. കുടിശ്ശികയുള്ള 89,60,975 രൂപയിൽ 58,41,845 രൂപ കൃഷിവകുപ്പും 31,19,130 രൂപ സംസ്ഥാന സർക്കാറി​െൻറ വിഹിതമായാണ് നൽകാനുള്ളത്. കൃഷിവകുപ്പ് നൽകാനുള്ള ഫണ്ടിൽ 39,50,088 രൂപ 2016-17 വർഷത്തെ നഷ്ടപരിഹാരമായി നൽകണം. സംസ്ഥാനസർക്കാർ നൽകാനുള്ള ഫണ്ടിൽ 28,60,205 രൂപ വരൾച്ചയുടെ ഭാഗമായും 2,58,925 രൂപ മഴക്കെടുതിയുമായി ബന്ധപ്പെട്ട് നൽകണം. കൃഷിവകുപ്പ് നൽകാനുള്ള തുകയിൽ 10,52,422 രൂപയാണ് വരൾച്ചയുമായി ബന്ധപ്പെട്ട് നൽകാനുള്ളത്. മഴക്കെടുതിമൂലം വിള നശിച്ചവർക്ക് 8,39,335 രൂപ നൽകണം. വരൾച്ചയിൽ കർഷകർക്ക് ഏറെ നഷ്ടം നേരിട്ട ജില്ലകളിലൊന്നാണ് കണ്ണൂർ. ഇടവേളകൃഷികളെയാണ് ഇത് ഏറെ ബാധിച്ചത്. മഴ തുടങ്ങിയതിനുശേഷം ഇൗ നഷ്ടം വർധിക്കുകയും ചെയ്തു. മലയോരമേഖലയിലാണ് മഴ കാർഷികവിളകളെ ഏറെ നശിപ്പിച്ചത്. നഷ്ടത്തിലായ വിളകൾക്കുള്ള ഫണ്ടുകൾ ഉടൻ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ, ഫണ്ടുകൾ കൈമാറുന്നതിന് മുമ്പില്ലാത്തവിധത്തിൽ വേഗതയുണ്ടെന്നും കർഷകരെ സഹായിക്കുന്നരീതിയിലുള്ള ്്പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നുമാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞവർഷത്തെ നാശനഷ്ടക്കണക്ക് അനുസരിച്ച് 2,06,87,647 രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 16,78,547 രൂപ സംസ്ഥാന സർക്കാറി​െൻറ വിഹിതവും 1,90,09,100 രൂപ കൃഷിവകുപ്പി​െൻറയും വിഹിതമായാണ് നൽകിയിട്ടുള്ളത്. ബാക്കിയുള്ള പണം നൽകുന്നതിനും ഉടൻ നടപടികളുണ്ടാവുമെന്നും അധികൃതർ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.