നഴ്സ് സമരം ഉടൻ ഒത്തുതീർക്കണം -എ.ഐ.വൈ.എഫ് കണ്ണൂർ: മിനിമംവേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഏഴു ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി യോഗത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് വി. വിനിൽ, സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. എം.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികൾക്ക് മുന്നിൽ നടക്കുന്ന സമരകേന്ദ്രങ്ങളിൽ എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എം.സി. സജീഷ്, സെക്രട്ടറി കെ.വി. രജീഷ്, കെ.വി. ഉണ്ണികൃഷ്ണൻ, എം. രഘുനാഥ്, പി.പി. സലീം, ഇ. ലിജേഷ് തുടങ്ങിയവർ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.