സർവശിക്ഷ അഭിയാൻ: 30.97 കോടി രൂപയുടെ പദ്ധതികൾക്ക്​ അംഗീകാരം

കണ്ണൂർ: സർവശിക്ഷ അഭിയാൻ 2017--18 വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് പി.കെ. ശ്രീമതി എം.പിയുടെ അധ്യക്ഷതയിൽ നടന്ന ജില്ല മോണിറ്ററിങ് കമ്മിറ്റി അംഗീകാരം നൽകി. 30 കോടി 97 ലക്ഷം രൂപയുടെ പദ്ധതികളാണ് ഈ വർഷം നടപ്പാക്കുക. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു കോടി രൂപ കൂടുതലാണിത്. വിവിധ സ്കൂളുകൾക്ക് ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ, പ്രധാന അറ്റകുറ്റപ്പണികൾ എന്നിവക്കുവേണ്ടി ഒരു കോടി 66 ലക്ഷം രൂപ നീക്കിവെച്ചു. ഈ വർഷം ജില്ലയിലെ മുഴുവൻ ഒന്നാം ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകും. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള റിസോഴ്സ് അധ്യാപകരുടെ എണ്ണം 40ൽ നിന്ന് 60 ആയി വർധിപ്പിക്കും. ജില്ലയിലെ രണ്ട് ഓട്ടിസം സ​െൻററുകളിൽ പ്രത്യേക യോഗ്യത നേടിയ അധ്യാപകരെ പുതുതായി നിയമിക്കും. 60 ഓളം സ്കൂളുകളിൽ ജൈവവൈവിധ്യ പാർക്ക് യാഥാർഥ്യമാക്കാൻ ധനസഹായം നൽകും. തലശ്ശേരി അഗതി മന്ദിരത്തിലെ വിദ്യാർഥികൾക്കുള്ള പഠനസഹായം വിപുലീകരിക്കും. ആദിവാസി കോളനികളിലുള്ള കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിനുള്ള എട്ടു കേന്ദ്രങ്ങൾ ഇരട്ടിയായി വർധിപ്പിക്കും. യു.പി അധ്യാപകർക്ക് ഐ.ടി അധിഷ്ഠിത പഠനത്തിൽ പ്രത്യേക പരിശീലനം ഈ വർഷം പുതുതായി നൽകും. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പ്രതിഭോത്സവം തുടങ്ങി കഴിഞ്ഞ വർഷം ആരംഭിച്ച ശ്രദ്ധേയ പരിപാടികൾ കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കും. വിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതി​െൻറ ഭാഗമായി സുരീലി ഹിന്ദി, ഗണിതവിജയം, ഭൂമിയെ അറിയാം തുടങ്ങിയ പുതിയ പദ്ധതികൾ ഈ വർഷം നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയം മുന്നോട്ടു കൊണ്ടുപോകാൻ പഞ്ചായത്തുതല സെമിനാറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. സയൻസ് ലാബും ഗണിതലാബും നവീകരിക്കുന്ന പദ്ധതി കൂടുതൽ ഇടങ്ങളിൽ വ്യാപിപ്പിക്കും. െഎ.ഇ.ഡി.സി കുട്ടികൾക്കുള്ള ഉപകരണ വിതരണം കാര്യക്ഷമമാക്കാനായി കേന്ദ്ര ഏജൻസിയായ അലിംകോയെ ഏൽപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോയവരോ ഇതുവരെയും പ്രവേശനം നേടാത്തവരോ ആയ കുട്ടികളെ കണ്ടെത്തി തുടർപഠനം ഉറപ്പുവരുത്താൻ വിപുലമായ പരിപാടികൾ ആവിഷ്കരിക്കും. സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റിയും കോർണർ പി.ടി.എയും സജീവമാക്കാൻ നടപടി തുടങ്ങി. എല്ലാവിധ ഗ്രാൻറുകളുടെയും വിതരണം ജൂൈല 10 നകം പൂർത്തിയാക്കും. വിദൂര സ്ഥലങ്ങളിൽനിന്നും വരുന്ന കുട്ടികൾക്ക് ഈ വർഷം പുതുതായി യാത്രാ അലവൻസ് അനുവദിക്കും. അധ്യാപക പഠനക്കൂട്ടം, വിദ്യാലയ കൂടിച്ചേരൽ പരിപാടി, ശാസ്ത്ര പഠനയാത്രകൾ എന്നിവക്കും ഈ വർഷം ധനസഹായം നൽകും. ദിശ മോണിറ്ററിങ് കമ്മിറ്റിയിൽ പി. കരുണാകരൻ എം.പി, സി. കൃഷ്ണൻ എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ, കലക്ടർ മിർ മുഹമ്മദലി, മേയർ ഇ.പി. ലത തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.