പാപ്പിനിശ്ശേരി അടിപ്പാതനിർമാണം വീണ്ടും തുടങ്ങി

പാപ്പിനിശ്ശേരി: കാലവർഷം തുടങ്ങുന്നതിനുമുമ്പ് നിർത്തിവെച്ച പാപ്പിനിശ്ശേരി അടിപ്പാത നിർമാണപ്രവൃത്തി സജീവമായി. മഴ ശക്തമായതിനെ തുടർന്ന് അടിപ്പാതയുടെ വശങ്ങളെല്ലാം മണ്ണിടിഞ്ഞുമൂടിയിരുന്നു. കൂടാതെ, മണ്ണിടിയൽ റെയിൽപാളത്തിനും ഭീഷണിയായതോടെ ഇരുമ്പുഷീറ്റുകൾ ഉറപ്പിച്ച് മണ്ണിടിച്ചൽ തടയുന്നതിന് ശ്രമംനടന്നു. ഇതിനിടയിൽ വീണ്ടും വശങ്ങൾ ഇടിഞ്ഞത് ഭീഷണിയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ പ്രവൃത്തികൾക്കെതിരെ രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. അതിനിടയിലാണ് വീണ്ടും അടിപ്പാതപ്രവൃത്തി സജീവമായത്. അടിപ്പാതയിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റി നിലത്ത് കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മഴ കനത്താൽ പ്രവൃത്തിക്ക് വീണ്ടും ഭീഷണിയായേക്കും. 2014ൽ തുടക്കമിട്ട അടിപ്പാതനിർമാണം മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.