ഡാർജീലിങ്ങിൽ ഇരുപതാം ദിവസവും ബന്ദ്​

ഡാർജീലിങ്: ഗൂർഖാലാൻഡ് പ്രക്ഷോഭം തുടരുന്ന പശ്ചിമ ബംഗാളിലെ ഡാർജീലിങ് ജില്ലയിൽ ഇരുപതാം ദിവസവും ബന്ദ്. ഫാർമസികൾ ഒഴികെ വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. ഇൻറർനെറ്റ് സംവിധാനവുമില്ല. പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും ചർച്ച നടത്തണമെന്നും ജി.ജെ.എം ആവശ്യപ്പെട്ടു. സമരത്തെ ക്രമസമാധാന പ്രശ്നമായി മാത്രമാണ് ബംഗാൾ സർക്കാർ കാണുന്നതെന്ന് ജി.ജെ.എം ജനറൽ സെക്രട്ടറി റോഷൻ ഗിരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.