കെ.എ. താഹിർ

നെല്ലിക്കുന്ന്: കാസർകോട് മുൻ നഗരസഭാംഗവും മുതിർന്ന ലീഗ് നേതാവുമായ ബങ്കരക്കുന്നിലെ (70) നിര്യാതനായി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ സഹോദരീഭർത്താവാണ്. മൂന്നു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടോടെ വീട്ടിലാണ് മരണം. മുൻ എം.പിയായിരുന്ന ഹമീദലി ശംനാട് ചെയർമാനായിരുന്ന കാലയളവിൽ താഹിർ നെല്ലിക്കുന്ന് വാർഡ് അംഗമായിരുന്നു. നെല്ലിക്കുന്ന്, കടപ്പുറം പ്രദേശങ്ങളിൽ മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നെല്ലിക്കുന്ന് മുസ്ലിം ലീഗ് ശാഖ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. നെല്ലിക്കുന്നിലെ സാമൂഹിക-സാംസ്കാരികരംഗത്തും സജീവമായിരുന്നു. 40 വർഷത്തോളം തളങ്കരയിൽ റേഷൻകട നടത്തിയിരുന്നു. അഖിലേന്ത്യാ മുസ്ലിം ലീഗിലായിരുന്നപ്പോൾ മുൻ എം.എൽ.എ പരേതനായ ബി.എം. അബ്ദുറഹ്മാൻ സാഹിബിനൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. അഖിലേന്ത്യാ ലീഗ് കാസർകോട് മുനിസിപ്പൽ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. നെല്ലിക്കുന്ന് അൻവാറുൽ ഇസ്ലാം സംഘത്തി​െൻറ പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം ഭാരവാഹിത്തം വഹിച്ചു. പരേതരായ കല്ലുവളപ്പിൽ അബ്ദുല്ലയുടെയും ആയിഷാബീവിയുടെയും മകനാണ്. ഭാര്യ: ഫാത്തിമാബി. മക്കൾ: മുഹമ്മദ് ഷാഫി, വാഹിദ, പരേതയായ സമീമ. മരുമക്കൾ: അബ്ദുല്ല നായന്മാർമൂല, അമീർ ചെമ്മനാട്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സുബൈർ, ലൈല, പരേതയായ ഖദീജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.