കണ്ണൂർ: ന്യൂനപക്ഷ സമുദായത്തിൽ വേരുറപ്പിക്കാൻ സി.പി.എമ്മും വെൽെഫയർ പാർട്ടിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ നാഷനൽ കോൺഗ്രസിനും നേതാക്കൾക്കുമെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് ന്യൂനപക്ഷ വകുപ്പ് സ്റ്റേറ്റ് കോഒാഡിനേറ്റർ പി.പി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലബാറിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ നിരീശ്വരവാദം വളർത്തിയെടുക്കാനുള്ള സി.പി.എം നീക്കത്തെ ചെറുക്കാൻ പണ്ഡിതന്മാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമാണ് ശേഷി. കോൺഗ്രസിനെതിരെ പാർട്ടിയിൽ പെട്ട ചിലർ അപവാദപ്രചാരണം നടത്തി പുറത്തു പോയത് വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രമാണ്. യു.ഡി.എഫ് ഭരണത്തിൽ ഒട്ടിനിന്ന് ജോലി ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നേടിയെടുത്ത ഒറ്റയാന്മാരാണ് പാർട്ടി വിട്ടത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം.ആസാദ്, ജില്ല ചെയർമാൻ എം.പി. അസൈനാർ, സമീർ പള്ളിപ്രം, കെ.കെ. സുബൈർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.