മഞ്ചേശ്വരത്ത്​ മുസ്​ലിംലീഗ്​ നേതാക്കളും 250ഒാളം പ്രവർത്തകരും സി.പി.എമ്മി​ലേക്ക്​

കാസർകോട്: മുസ്ലിംലീഗ് മുൻ ജില്ല സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുഞ്ഞി, മഞ്ചേശ്വരം മണ്ഡലം കൗൺസിലർ എം.എ. ഉമ്പു മുന്നൂർ എന്നിവരുടെ നേതൃത്വത്തിൽ 200ലേറെ ലീഗ് പ്രവർത്തകർ സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് വളർന്നുവരുന്ന വർഗീയ ഫാഷിസത്തിനെതിരെ മുസ്ലിം ലീഗ് പ്രതികരിക്കുന്നില്ല. ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖും രാജസ്ഥാനിൽ ബാഹ്ലുഖാനും ഹരിയാനയിൽ ജുനൈദും കൊല്ലപ്പെട്ടപ്പോൾ ലീഗ് പ്രതികരിച്ചില്ല. പഴയ ചൂരിയിൽ മദ്റസാധ്യാപകൻ റിയാസ് മൗലവി കൊല്ലപ്പെട്ടപ്പോഴും ലീഗി​െൻറ ഭാഗത്തുനിന്ന് അനക്കമുണ്ടായില്ല. പ്രതികരണ ശേഷി നഷ്ടപ്പെട്ട നേതാക്കളുടെ സങ്കുചിത താൽപര്യമാണ് സമ്പന്നരെയും മണൽ മാഫിയ നേതാക്കളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. ലീഗി​െൻറ പരമ്പരാഗത ശക്തികേന്ദ്രങ്ങൾ മുരടിപ്പി​െൻറ വക്കിലാണ്. വർഗീയത ചെറുക്കാൻ സി.പി.എമ്മിന് മാത്രമേ കഴിയൂ എന്നതിനാലാണ് സി.പി.എമ്മിൽ ചേരുന്നതെന്ന് നേതാക്കൾ പറഞ്ഞു. ജൂലൈ അഞ്ചിന് നാലുമണിക്ക് കുമ്പളയിൽ ചേരുന്ന പൊതുയോഗത്തിൽ സി.പി.എമ്മിൽ ചേരും. വാർത്തസമ്മേളനത്തിൽ കെ.കെ അബ്ദുല്ലക്കുഞ്ഞി, എം.എ. ഉമ്പു, കെ.എസ്. ഖാലിദ്, എം.കെ. ഉമ്മർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.