നീലേശ്വരം: കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ ഓളങ്ങളിലൊരു സായാഹ്നം എന്ന പേരിൽ കോട്ടപ്പുറം മുതൽ അഴിത്തല വരെ ഹൗസ്ബോട്ടിൽ വഞ്ചിവീട് സംഗമം സംഘടിപ്പിച്ചു. നീലേശ്വരം മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് സി.കെ.കെ. മാണിയൂർ ഉദ്‌ഘാടനം ചെയ്തു. ടി.പി. സിയാദ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റിെൻറ ധനസഹായ വിതരണം കോട്ടപ്പുറം ജമാഅത്ത് പ്രസിഡൻറ് ഇ. കുഞ്ഞബ്ദുല്ലക്ക് നൽകി സി.കെ.കെ. മാണിയൂർ നിർവഹിച്ചു. ശിൽപിയും ഡോക്യുമെൻററി സംവിധായകനുമായ കെ.പി. നൗഷാദ് മാസ്റ്റർക്കുള്ള ഉപഹാരം നീലേശ്വരം മുനിസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹീം പറമ്പത്ത് സമ്മാനിച്ചു. ഹക്കീം മാസ്റ്റർ മാടക്കാൽ, തൃക്കരിപ്പൂർ മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് റഫീഖ് കോട്ടപ്പുറം, ഇ. കുഞ്ഞബ്ദുല്ല, ഇബ്രാഹീം പറമ്പത്ത്, ഇ.കെ. റഷീദ്, റഹീം പുഴക്കര, ഇ.എം. കുട്ടി ഹാജി, എൻ.പി. മുഹമ്മദ്കുഞ്ഞി ഹാജി, എൽ.ബി. നിസാർ, ഇ.കെ. മജീദ്, കെ.പി. നൗഷാദ് മാസ്റ്റർ, എം. ഇസ്മായിൽ മാസ്റ്റർ, കെ.പി. ഷാഹി, പി.എം.എച്ച്. ദിലീഫ്, ശിഹാബ് പൂമാടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.