ജലസംഭരണികൾ പരിശോധിക്കണം

നീലേശ്വരം: കോഴിക്കോട് ജനറൽ ആശുപത്രിയിൽ രോഗികൾ ഉപയോഗിക്കുന്ന വെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തി​െൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ല, താലൂക്ക് ആശുപത്രികളിലും, സി.എച്ച്‌.സി, പി.എച്ച്‌.സികളിലെയും ജലസംഭരണികൾ ഉടൻ പരിശോധിക്കണമെന്ന് ജനാധിപത്യ കർഷക യൂനിയൻ ആവശ്യപ്പെട്ടു. മഴക്കാലരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമെതിരെ നടക്കുന്ന ബോധവത്കരണത്തിനു സമാന്തരമായി എല്ലാ ആശുപത്രികളിലും അടിയന്തര എച്ച്.എം.സി യോഗങ്ങൾ വിളിച്ചുചേർത്ത് പരിശോധനക്ക് തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.