ഉപവാസം സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: കീടനാശിനികൾ നിരോധിക്കുക, നാടിനെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനാരോഗ്യപ്രസ്ഥാനം ജില്ല കമ്മിറ്റിയുടെയും നേച്വർലൈഫ് ഇൻറര്‍നാഷനല്‍ കേരളയുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമദിനമായ ആഗസ്റ്റ് ആറുമുതൽ ഒമ്പതുവരെ കാഞ്ഞങ്ങാട്ട് മൗന ഉപവാസം സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപവത്കരണയോഗം ജേക്കബ് വടക്കൻചേരി ഉദ്ഘാടനംചെയ്തു. രാജേന്ദ്രൻ കോളിക്കര, ജ്ഞാനദേവൻ, കൊയ്യം കുഞ്ഞിരാമൻ, കരുണാകരൻ കുന്നത്ത്, വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ടി.കെ. സുധാകരൻ (ചെയർ.), കെ. രാജേന്ദ്രൻ (വർക്കിങ് ചെയർ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.