ലാസ്​റ്റ്​ ഗ്രേഡ്​ എംപ്ലോയീസ്​ യൂനിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു

കണ്ണൂർ: കേരള എയ്ഡഡ് സ്‌കൂള്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയന്‍ 47ാം വാര്‍ഷികാഘോഷവും സംസ്ഥാനസമ്മേളനവും കണ്ണൂരില്‍ സമാപിച്ചു. ചെങ്ങിനിപ്പടി യു.പി സ്‌കൂളിൽ നടന്ന പ്രതിനിധിസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡൻറ് കെ.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പ്രസിഡൻറ്-തോമസ് ഐസക് (സ​െൻറ് ജോര്‍ജ് എച്ച്.എസ് ചുങ്കപ്പാറ കോട്ടയം), ജനറല്‍ സെക്രട്ടറി-കെ.എം. ബാലകൃഷ്ണന്‍ (അഴീക്കോട് സൗത്ത് യു.പി സ്‌കൂള്‍, കണ്ണൂര്‍), ട്രഷറര്‍-ടി.വി. അനില്‍കുമാര്‍ (ചെങ്ങിനിപ്പടി യു.പി സ്‌കൂൾ, കണ്ണൂര്‍). വൈസ് പ്രസിഡൻറുമാരായി സജീവന്‍ വടകര, ജോണി തിരുവല്ല, രഞ്ജിത്ത് കാസര്‍കോട് എന്നിവരെയും സെക്രട്ടറിമാരായി സുധീര്‍ബാബു കണ്ണൂര്‍, ദീപക് കാസര്‍കോട്, ടി.സി. മനോജ് കണ്ണൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ടി.കെ. അബ്ദുൽറഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.വി. രാജീവന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.