തലശ്ശേരി: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻപോയ . മട്ടാമ്പ്രം പുതിയനിരത്ത് ഇന്ദിര പാർക്കിനടുത്ത 'നസീറാസി'ൽ ഷെമീർ (22) ആണ് മരിച്ചത്. കതിരൂർ ആറാംമൈലിനടുത്ത കോട്ടയം പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. നീന്തൽ വശമില്ലാത്ത യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്ന് കരുതുന്നു. അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മട്ടാമ്പ്രം ആർട്സ് ആൻഡ് സ്പോർട്സ് ഓർഗനൈസേഷൻ (മാസോ) ക്രിക്കറ്റ് ടീം അംഗമാണ്. ജില്ല ലീഗിൽ ഉൾപ്പെടെ കളിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതൽ ക്രിക്കറ്റ് കളിച്ചശേഷമാണ് കൂട്ടുകാർക്കൊപ്പം ആറാംമൈലിലെ കുളത്തിലേക്ക് പോയത്. തലശ്ശേരിയിലെ മത്സ്യ ഏജൻറ് ഉസ്മാൻ-നസീറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആഷിഖ്, ഷെഫീഖ്, സൽമാൻ, ഷെബീർ. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ പേരമകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.