നാട്ടുകാർ ഒന്നിച്ചു; നാട് വൃത്തിയായി

കാഞ്ഞങ്ങാട്: നഗരസഭ 20-ാം വാർഡിലെ അരയി കാർത്തിക പ്രദേശത്തെ ജനങ്ങൾ ഒന്നിച്ച് ഇറങ്ങിയപ്പോൾ നാട് വൃത്തിയായി. വിവിധ യൂനിറ്റുകളായാണ് ശുചീകരിച്ചത്. രാവിലെ ഏഴുമുതൽ കൗൺസിലർ സി.കെ. വത്സല‍​െൻറയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ശുചീകരണമാരംഭിച്ചു. കുടുംബശ്രീ പ്രവർത്തകർ, പുരുഷ സ്വയംസഹായ സംഘങ്ങൾ, ക്ലബ് പ്രവർത്തകർ, ആശ വർക്കർമാർ, വിദ്യാർഥികൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശുചീകരണത്തി​െൻറയും െഡങ്കിപ്പനി പ്രതിരോധമരുന്ന് വിതരണത്തി​െൻറയും ഉദ്ഘാടനം കൗൺസിലർ സി.കെ. വത്സലൻ നിർവഹിച്ചു. കെ. രജനി, സനൽകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.