കുടുംബ സഹായധനം കൈമാറി

ഉദുമ: കബഡി താരവും റഫറിയുമായ അന്തരിച്ച രാജൻ കുതിരക്കോടി​െൻറ കുടുംബത്തെ സഹായിക്കാൻ കബഡി കൂട്ടായ്മയും ജില്ല കബഡി അസോസിയേഷനും സ്വരൂപിച്ച ഫണ്ട് കൈമാറി. രാജൻ കുതിരക്കോടിെൻ വീട്ടിൽ നടന്ന ചടങ്ങിൽ ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി മധു മുദിയക്കാൽ മക്കളായ പ്രജിന, ജിജിന എന്നിവർക്ക് ഫണ്ട് കൈമാറി. കബഡി അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രവീൺരാജ് ഉദുമ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.വി. ബാലകൃഷ്ണൻ, സുനിൽകുമാർ പാലക്കുന്ന്, ബാലകൃഷ്ണൻ കൊക്കൽ, ശ്രീധരൻ കുതിരക്കോട്, അനൂപ് ആറാട്ടുകടവ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.