സ്വാമി വിശ്വേശതീർഥക്കെതിരെ ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധം

മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണമഠത്തിൽ ഇഫ്താര്‍ സംഘടിപ്പിക്കുകയും നമസ്കാരസൗകര്യമൊരുക്കുകയുംചെയ്ത പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീർഥക്കെതിരെ ഉഡുപ്പിയിലും മംഗളൂരുവിലും തീവ്രഹിന്ദുത്വ സംഘടനകള്‍ ഞായറാഴ്ച തെരുവിലിറങ്ങി. സ്വാമി മാപ്പ് പറയണമെന്നും നമസ്കരിച്ച സ്ഥലം ഗോമൂത്രം തളിച്ച് ശുദ്ധീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാൽ, ജ്ഞാനമില്ലാത്തവരുടെ ഇത്തരം പ്രതിഷേധങ്ങള്‍ തള്ളിക്കളയുന്നതായി വിശ്വേശതീർഥ മഠത്തില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉഡുപ്പി ക്ലോക്ക്ടവര്‍ പരിസരത്ത് ശ്രീരാമസേനയും ഹിന്ദു ജനജാഗ്രിതി സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച പൂജയും ഭജനയും സേന മംഗളൂരു മേഖല സെക്രട്ടറി മോഹന്‍ഭട്ട് ഉദ്ഘാടനംചെയ്തു. മംഗളൂരുവില്‍ ശ്രീരാമസേന, അഖിലഭാരത ഹിന്ദു മഹാസഭ, ഹിന്ദു ജനജാഗ്രിതി സമിതി എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധം ഹിന്ദു മഹാസഭ സംസ്ഥാന കണ്‍വീനര്‍ ധര്‍മേന്ദ്ര ഉദ്ഘാടനംചെയ്തു. ശ്രീരാമസേന ജില്ല സെക്രട്ടറി പ്രസാദ് ഉജ്റെ, ഹരിഷ് അംടാഡി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.