റാങ്ക് ജേതാവിന് അനുമോദനം

കാസർകോട്: കണ്ണൂർ സർവകലാശാല ബി.എസ്സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാസർകോട് ഗവ. കോളജ് വിദ്യാർഥി അണങ്കൂരിലെ ആർ.സി. രമ്യയെ കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ഉപഹാരവും കാഷ് അവാർഡും നൽകി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉപഹാരവും മുനിസിപ്പൽ ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി കാഷ് അവാർഡും സമ്മാനിച്ചു. അജ്മൽ തളങ്കര, റഷീദ് തുരുത്തി, നൗഫൽ തായൽ, ജലീൽ അണങ്കൂർ, മൊയ്തീൻകുഞ്ഞി തളങ്കര, ഹമീദ് കൊല്ലമ്പാടി, നിസാം കൊല്ലമ്പാടി, സിദ്ദീഖ് ബെദിര, ഹാരിസ് ബെദിര, സാദിഖ് കൊല്ലമ്പാടി, അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.