പുത്തിഗെ: മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികളുടെ സംഗമം നടത്തി. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി കര്‍ന്നൂർ അധ്യക്ഷതവഹിച്ചു. അബ്ദുല്‍ഗഫൂര്‍ ബാഖവി പ്രാർഥന നടത്തി. അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാൽ, അബ്ദുസ്സലാം നിസാമി ചെന്നാർ, മുഹമ്മദ് ഹിമമി കാഞ്ഞങ്ങാട്, ഹസന്‍ ഹിമമി കാഞ്ഞങ്ങാട്, സുഫ്യാന്‍ സഖാഫി, എൻ.കെ.എം. മഹ്‌ളരി ബെളിഞ്ച എന്നിവർ സംസാരിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഹാഫിള് കബീര്‍ ഹിമമി ബോവിക്കാനം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.