നടീൽ ഉത്സവം നടത്തി

കാസർകോട്: പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ കുണിയ പാടശേഖരത്തിൽ 15 ഏക്കർ തരിശുഭൂമിയിലെ നെൽകൃഷിയുടെ നടീൽ ഉത്സവം ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ എന്നിവർ ഉദ്ഘാടനം ചെയ്തു. പെരിയ കാർഷിക സേവനകേന്ദ്രത്തി​െൻറ നടീൽയന്ത്രത്തിനൊപ്പം തൊഴിലാളികളെയും ഉപയോഗിച്ചാണ് വയൽ കൃഷിയോഗ്യമാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി വിള ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കൽ ഉദ്ഘാടനം ചെയ്തു. നാട്ടിപ്പാട്ട്, നാടൻപാട്ട്, ചെളിക്കണ്ടത്തിലെ ഫുട്ബാൾ, വടംവലി എന്നിവയുമുണ്ടായിരുന്നു. കുണിയയിലെ സ്കൂൾ വിദ്യാർഥികൾ, ഉദുമ ഗവ. കോളജിലെ എൻ.എസ്.എസ് യൂനിറ്റ്, വിവിധ കർഷകക്കൂട്ടായ്മകളിലെ അംഗങ്ങൾ, നാടി​െൻറ നാനാഭാഗത്തുനിന്നുള്ള കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ സി. പ്രമോദ്കുമാർ സ്വാഗതവും അസി. കൃഷി ഓഫിസർ ടി.എ. ഉമാദേവി നന്ദിയും പറഞ്ഞു. കർഷകരായ മുഹമ്മദ് ചാലിങ്കാൽ, ആയമ്പാറയിലെ ജനാർദനൻ, നാരായണൻ, വേലായുധൻ എന്നിവർ ചേർന്നാണ് കൃഷി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.