കാസർകോട്: മോദിഭരണത്തിെൻറ മൂന്നാണ്ടും എൽ.ഡി.എഫ് സർക്കാറിെൻറ ഒരാണ്ടും താരതമ്യം ചെയ്ത് ജനങ്ങളുമായി സംവദിക്കാൻ സി.പി.എം നേതാക്കളും പ്രവർത്തകരും ജില്ലയിലെ വീടുകൾ സന്ദർശിച്ചു. ഇന്നുവരെയാണ് സന്ദർശനം. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ ബേവിഞ്ച സ്റ്റാർ നഗറിലെ അമ്പതോളം വീടുകൾ സന്ദർശിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ചെർക്കളം അബ്ദുല്ലയെയും വീട്ടിലെത്തി സന്ദർശിച്ചു. ലോക്കൽ സെക്രട്ടറി അബ്ദുറഹ്മാൻ ധന്യവാദ്, ഏരിയ കമ്മിറ്റി അംഗം എ. നാരായണൻ, എം. അബൂബക്കർ, എം. ബഷീർ എന്നിവരുമുണ്ടായി. ജില്ല സെക്രേട്ടറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ, കാസർകോട് ഏരിയ കമ്മിറ്റി അംഗം എം. രാമൻ എന്നിവരും വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.