മൊഗ്രാൽപുത്തൂരിൽ കാറിലെത്തിയ സംഘം കട തകർത്തു; ഉടമ​ക്ക്​ വെ​േട്ടറ്റു

കാസർകോട്: മൊഗ്രാൽപുത്തൂരിൽ കാറിലെത്തിയ സംഘം ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം അടിച്ചുതകർത്തു. സ്ഥാപന ഉടമയായ യൂത്ത് ലീഗ് നേതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. ഇന്നലെ ഉച്ച 1.30ഒാടെയാണ് സംഭവം. മൊഗ്രാല്‍പുത്തൂർ ടൗണിലെ ഗാലക്‌സി ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ ഇബ്രാഹീമിനാണ് (39) വെേട്ടറ്റത്. കൈക്കാണ് പരിക്ക്. ഇദ്ദേഹത്തെ കാസര്‍കോെട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍പുത്തൂര്‍ ജമാഅത്ത് കമ്മിറ്റി ജോ. സെക്രട്ടറിയുമാണ് ഇബ്രാഹീം. വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കടയിലെത്തിയ ആക്രമികൾ കടയുടെ മുൻഭാഗത്തെ ചില്ലുകളും സാധനസാമഗ്രികളും തകർത്തു. വാൾ വീശി വെട്ടാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ഇബ്രാഹീമിന് പരിക്കേറ്റതെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമിസംഘം സ്ഥലംവിട്ടിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. മൊഗ്രാൽപുത്തൂരിൽ കഞ്ചാവ്, മണൽക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് മാസങ്ങൾക്കുമുമ്പുണ്ടായ അക്രമസംഭവത്തി​െൻറ തുടർച്ചയാണ് ഇന്നലത്തെ അക്രമമെന്ന് സംശയിക്കുന്നതായും പരിക്കേറ്റ ഇബ്രാഹീം നേരത്തെയുണ്ടായ അക്രമസംഭവത്തിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.