റോഡ് നിർമാണത്തിന് നവീന സാങ്കേതികവിദ്യ ഉപയോഗിക്കണം -മന്ത്രി ജി. സുധാകരന്‍ കാസർകോട്: റോഡ് നിർമാണത്തിന് നവീന സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍. ചട്ടഞ്ചാലിൽ ഉദുമ--തെക്കില്‍, തെക്കില്‍-കീഴൂര്‍ എന്നീ റോഡുകളുടെ നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ, പ്ലാസ്റ്റിക് മാലിന്യം, കയര്‍ഭൂവസ്ത്രം എന്നിവ റോഡുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കാമെന്നും അധികം ചെലവില്ലാതെ പ്രയോജനപ്പെടുത്താനാകുന്ന ഇത്തരം സാങ്കേതികരീതികള്‍ വെള്ളം താഴോട്ടിറങ്ങി റോഡുകള്‍ നശിച്ചുപോകാതിരിക്കാന്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദുമ-തെക്കില്‍ റോഡ് നവീകരണം ഒമ്പതു മാസത്തിനകവും തെക്കില്‍-കീഴൂര്‍ റോഡ് നവീകരണം ആറു മാസത്തിനകവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദുമ--തെക്കില്‍ റോഡിന് 2.8 കോടി രൂപയാണ് അനുവദിച്ചതെങ്കിലും കരാര്‍ എടുത്തത് 45 ലക്ഷം രൂപ കുറച്ചാണ്. ബാക്കിവരുന്ന തുക എങ്ങനെ വിനിയോഗിക്കണമെന്ന് എം.എല്‍.എയും പഞ്ചായത്തും എൻജിനീയര്‍മാരും ആലോചിച്ച് എസ്റ്റിമേറ്റ് തയാറാക്കിനൽകിയാൽ അനുവാദം നല്‍കും. എല്‍.എല്‍.എ കെ. കുഞ്ഞിരാമെൻറ ആവശ്യം പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബസ് ബേ ഉള്‍പ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ ഫണ്ട് ഉപയോഗിച്ച് നടത്താം. ചട്ടഞ്ചാല്‍--ദേളി റോഡിന് ഒാവുചാൽനിര്‍മാണത്തിനും തുക വിനിയോഗിക്കാം. ചെര്‍ക്കള ജങ്ഷനിലെ അശാസ്ത്രീയമായ നിര്‍മാണം പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോടിെൻറ വികസനത്തിന് മന്ത്രി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ജില്ലയിലെ അഞ്ച് എം.എൽ.എമാരും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യാതിഥിയായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് (കോഴിക്കോട്) സൂപ്രണ്ടിങ് എൻജിനീയര്‍ പി. വിനീതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽ ഖാദര്‍, ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദാലി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുഫൈജ അബൂബക്കര്‍, പഞ്ചായത്ത് അംഗം രാജു കലാഭവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി. നാരായണന്‍, നാരായണന്‍ കരിച്ചേരി, മൊയ്തീന്‍കുഞ്ഞി കളനാട്, എ. കുഞ്ഞിരാമന്‍ നായര്‍, എ.വി. രാമകൃഷ്ണ്‍, എം. അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, പി.വി. മൈക്കിള്‍, മുഹമ്മദ് ടിമ്പര്‍ എന്നിവര്‍ പങ്കെടുത്തു. പടം: minister sudhakaran chattanchal ഉദുമ-തെക്കില്‍, തെക്കില്‍-കീഴൂര്‍ റോഡുകളുടെ നവീകരണം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം െചയ്യുന്നു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.