നാളേക്കൊരു മരം പദ്ധതി ഉദ്ഘാടനം

തളിപ്പറമ്പ്: ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ കമ്മിറ്റിയും ആന്തൂർ നഗരസഭയും സംയുക്തമായി പഴയ ദേശീയപാതയായ ബക്കളം -പുന്നക്കുളങ്ങര സുൽത്താൻ റോഡിൽ നാളേക്കൊരു മരം പദ്ധതിയുടെ ഭാഗമായി 100 ഫലവൃക്ഷത്തൈകൾ നട്ടു. െജയിംസ് മാത്യു എം.എൽ.എ ആദ്യമരം നട്ട് ഉദ്ഘാടനംചെയ്തു. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ കെ. ഷാജു അധ്യക്ഷതവഹിച്ചു. കൗൺസിലർ പി.കെ. മുജീബ് റഹ്മാൻ, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, കെ.വി. ശശിധരൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു. മനോജ് മാത്തൻ സ്വാഗതവും കെ. സനൽകുമാർ നന്ദിയും പറഞ്ഞു. നാരായണൻ കരിമ്പം പരിസ്ഥിതി സൗഹൃദ മാജിക് അവതരിപ്പിച്ചു. ആശ്രമം സ്ഥാപകഗുരുവി​െൻറ നവതി ആഘോഷത്തി​െൻറ ഭാഗമായി നടുന്ന മരങ്ങൾ ശതാബ്ദി ആഘോഷിക്കുന്നതുവരെയുള്ള 10 വർഷം ഇവർ നാട്ടുകാരുടെ സഹായത്താൽ പരിചരിക്കും. മാവ്, പ്ലാവ്, സപ്പോട്ട, ആര്യവേപ്പ്, കറിവേപ്പ്, അശോകം, പുളി, ആത്തച്ചക്ക എന്നീ വൃക്ഷത്തൈകളാണ് നടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.